പീഡനശ്രമം; ഇരുപതുകാരൻ അറസ്റ്റിൽ
text_fieldsആദിത്യൻ
അഞ്ചൽ: പ്രണയംനടിച്ച് പതിനാലുകാരിയെ ബൈക്കിൽ കയറ്റി കറങ്ങുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഇരുപതുകാരനെ പോക്സോ നിയമപ്രകാരം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ സ്വദേശി ആദിത്യൻ (20) ആണ് അറസ്റ്റിലായത്.
ഏതാനും നാളുകളായി പെൺകുട്ടിയെ ശല്യം ചെയ്തു വരികയായിരുന്ന ആദിത്യൻ കഴിഞ്ഞ ദിവസം ബൈക്കിൽ കടത്തികൊണ്ട്പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവത്രേ.
പിന്നീട് കുട്ടിയെ വീടിനു സമീപത്ത് ഉപേക്ഷിച്ച ശേഷം യുവാവ് രക്ഷപെട്ടു. വീട്ടിലെത്തിയ കുട്ടിയുടെ സ്വഭാവത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് പീഡനശ്രമം നടന്ന കാര്യം അറിഞ്ഞത്. തുടർന്ന് യുവാവിനെതിരെ കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ ഇടമുളയ്ക്കൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.