Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകരുകോണിൽ...

കരുകോണിൽ സാമൂഹികവിരുദ്ധശല്യം; വീടിന് നേരെ ആക്രമണം

text_fields
bookmark_border
attack against house anchal
cancel
camera_alt

അ​ഞ്ച​ൽ ക​രു​കോ​ണി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ വീ​ടി​െൻറ ജ​നാ​ല ത​ക​ർ​ത്ത നി​ല​യി​ൽ

അ​ഞ്ച​ൽ: ക​രു​കോ​ണി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ക​രു​കോ​ൺ മൂ​ല​ക്ക​ട നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ നൗ​ഷാ​ദി​െൻറ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി. ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും വീ​ടി​െൻറ ജ​ന​ൽ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​ത്തെ ഇ​ട​ത്തി​പ​റ​മ്പി​ൽ ഷാ​ജു​വിെൻറ വീ​ട്ടി​ലെ ആ​ടിെൻറ മു​തു​കി​ൽ ഉ​ളി​കൊ​ണ്ട് കു​ത്തി മു​റി​വേ​ൽ​പി​ച്ച​നി​ല​യി​ലും ക​ണ്ടെ​ത്തി. ആ​ടി​നെ അ​ഞ്ച​ൽ മൃ​ഗാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ ചി​കി​ത്സ​ന​ൽ​കി.

വീ​ട്ടി​ൽ ത​ടി​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ശാ​രി​മാ​രു​ടെ പ​ണി​യാ​യു​ധ​ങ്ങ​ൾ സി​റ്റൗ​ട്ടി​ൽ വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്നെ​ടു​ത്ത ഉ​ളി കൊ​ണ്ടാ​ണ് ആ​ടി​നെ മു​റി​വേ​ൽ​പി​ച്ച​തെ​ന്ന് ക​രു​തു​ന്നു.

അ​ഞ്ച​ൽ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ന​ടു​ത്തു​നി​ന്ന്​ ര​ക്തം പു​ര​ണ്ട ഉ​ളി ക​ണ്ടെ​ടു​ത്തു. മു​മ്പും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ​മാ​ന​മാ​യ സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം ഈ ​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ രാ​ത്രി​കാ​ല പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anchalHOUSE ATTACKED
News Summary - attack against house in karukon
Next Story