Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightറോഡ് നിർമാണം...

റോഡ് നിർമാണം ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
റോഡ് നിർമാണം ഉപേക്ഷിച്ച നിലയിൽ
cancel
camera_alt

പൊ​ലി​ക്കോ​ട് - മെ​തു​കു​മ്മേ​ൽ റോ​ഡി​ൽ ത​ടി​ക്കാ​ട് പ​റ​ങ്കി​മാം​മു​ക​ൾ ഭാ​ഗ​ം തകർന്ന നിലയിൽ

അ​ഞ്ച​ൽ: കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ റോ​ഡി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ. പൊ​ലി​ക്കോ​ട് - മെ​തു​കു​മ്മേ​ൽ റോ​ഡി​ൽ ത​ടി​ക്കാ​ട് പ​റ​ങ്കി​മാം​മു​ക​ൾ ഭാ​ഗ​ത്ത് 100 മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഗ​താ​ഗ​തം പ്ര​യാ​സ​മാ​യി മാ​റി.

ക​യ​റ്റി​റ​ക്ക​വും വ​ള​വും ഉ​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്‌. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ത്തി​ന് വ​ശം കൊ​ടു​ക്കാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ര​യും ഭാ​ഗം ഒ​ഴി​വാ​ക്കി നേ​ര​ത്തേ ഇ​രു​വ​ശ​വും ടാ​റി​ങ് ന​ട​ത്തി​യ​ത്. റോ​ഡി​ലെ മെ​റ്റ​ലു​ക​ൾ ഇ​ള​കി കു​ണ്ടും കു​ഴി​യു​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road
News Summary - As road construction was abandoned
Next Story