വികസനത്തിന് രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ അനിവാര്യം -സ്പീക്കർ
text_fieldsഏരൂർ മണലിപ്പച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു
അഞ്ചൽ: രാഷ്ട്രീയത്തിനതീതമായ ബഹുജന കൂട്ടായ്മയാണ് വികസനത്തിന് വേണ്ടതെന്നും തുരങ്കംെവക്കുന്ന സങ്കുചിത രാഷ്ട്രീയം പാടില്ലെന്നും നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ഏരൂർ പഞ്ചായത്തിലെ ആർച്ചൽ മണലിപച്ച കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച കളിസ്ഥല നിർമാണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രനും കമ്മ്യൂണിറ്റി ഹാളിന്റെ അടിസ്ഥാന വികസനത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ഡോ.കെ. ഷാജിയും നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജി. അജിത്, ഷൈൻ ബാബു, വി.രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന മുരളി, പഞ്ചായത്തംഗങ്ങളായ പ്രസന്ന ഗണേഷ്, സുജിത അജി, ഡോൺ വി. രാജ്, അഞ്ചു, ദിവ്യ, അനുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ആർച്ചൽ സുഗതൻ,കെ.അനിമോൻ, കെ. രവികുമാർ, ബീന ,ഡി.വിശ്വസേനൻ എന്നിവർ സംസാരിച്ചു.