Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകടയിലേക്ക് ചരക്കുലോറി...

കടയിലേക്ക് ചരക്കുലോറി ഇടിച്ചുകയറി; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
accident
cancel
camera_alt

ആ​യൂ​രി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ക​ട​ക്കു​ള്ളി​ലേ​ക്ക് ക​യ​റി​യ നി​ല​യി​ൽ

അ​ഞ്ച​ൽ: റോ​ഡ​രി​കി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലേ​ക്ക് ച​ര​ക്കു​ലോ​റി പാ​ഞ്ഞു​ക​യ​റി. എം.​സി റോ​ഡി​ൽ ആ​യൂ​ർ അ​ക​മ​ണി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വ​ലി​യ ച​ര​ക്കു​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ത​ടി​ലോ​റി​യി​ൽ ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ടാ​ണ് സ​മീ​പ​ത്തെ ഇ​ല​ക്​​ട്രി​ക്ക​ൽ​സ് വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. ക​ട​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ക​ട​ക്കു​ള്ളി​ലെ ഇ​ല​ക്ട്രി​ക്ക​ൽ സാ​ധ​ന​ങ്ങ​ൾ ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​പ​ക​ട​സ​മ​യ​ത്ത് തൊ​ട്ട​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ലോ​റി​യു​ടെ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി ഡോ​ർ പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ഞ്ച​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. ച​ട​യ​മം​ഗ​ലം പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​യെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsAccident
News Summary - A lorry rammed into the shop- Loss of lakhs
Next Story