ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി നേതാക്കൾ ശ്രമിച്ചെന്ന് ആരോപണം
text_fieldsബിന്ദു കൃഷ്ണ
കൊല്ലം: യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്താൻ ആർ.എസ്.പി നേതാക്കൾ ശ്രമിച്ചതായി ആരോപണം. ആർ.എസ്.പി കൊല്ലം സൗത് ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് സി.പി.എം ജില്ല നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. കൊല്ലത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ആർ.എസ്.പി നേതാക്കൾ സി.പി.എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഹോട്ടലിൽ നടന്നത് വോട്ട് മറിക്കാനുള്ള ചർച്ച തന്നെയാണെന്നാണ് കോൺഗ്രസ് ആരോപണം. ആറിന് വൈകീട്ട് 8.45 മുതൽ 9.30 വരെ നടന്ന കൂടിക്കാഴ്ചയുടെ വിഡിയോ ആണ് പുറത്തുവന്നത്. ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ആർ.എസ്.പി ജില്ലാ നേതൃത്വം അറിയിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ സി.പി.എം നേതാക്കളെ യാദൃച്ഛികമായി കണ്ടതാണ്. എല്ലാവരേയും പരസ്പരം അറിയുന്നവരാണ്. സ്വാഭാവികമായും നേരിൽ കാണുമ്പോൾ സംസാരിക്കും. വോട്ട് മറിക്കാനുള്ള ചർച്ചയാണ് നടത്തിയതെന്ന് വ്യാജ പ്രചാരണമാണ് എന്നും ജില്ല നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

