Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നടിച്ചവരെ പിടിക്കാൻ ആൽക്കോ സ്കാൻ വാൻ പരിശോധന
text_fieldsbookmark_border
ആൽക്കോ സ്കാൻ വാൻ ഭരണിക്കാവിലെത്തിയപ്പോൾ
ശാസ്താംകോട്ട: മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി പൊലീസിന്റെ പുതിയ മൊബൈൽ ടെസ്റ്റിങ് യൂനിറ്റായ ആൽക്കോ സ്കാൻ വാൻ ഭരണിക്കാവിൽ പരിശോധന നടത്തി.
വാനിലെ ടെസ്റ്റിങ് യൂനിറ്റ് സംവിധാനത്തിലൂടെ സ്കാനിങ് മെഷീൻ ഉപയോഗിച്ച് ഉമിനീർ പരിശോധനയിലൂടെ മയക്കുമരുന്ന് ഉപയോഗം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താൻ സാധിക്കും.
എം.ഡി.എം.എ, കഞ്ചാവ് അടക്കമുള്ള ആറ് മാരക മയക്കുമരുന്നുകളുടെ ഉപയോഗം, അളവ് എന്നിവ ഇതിലൂടെ കണ്ടെത്താൻ കഴിയും. നിരവധി ആളുകളെ വാനിലെ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പരിശോധനക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ശാസ്താംകോട്ട എസ്.എച്ച്.ഒ അനൂപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

