അഗ്രോ കിയോസ്ക് പ്രവർത്തനം തുടങ്ങി
text_fieldsകൊല്ലം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച അഗ്രോകിയോസ്ക് കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: കാര്‍ഷിക വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ധിത ഉൽപന്നങ്ങള് ഓണ്‍ലൈന്‍ വാണിജ്യ ശൃംഖലകള്‍ മുഖേന ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൊല്ലം സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച അഗ്രോ കിയോസ്ക്കിന്റെ ഉദ്ഘാടനം കലക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിച്ചു.
ചെറുകിട കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉൽപന്നങ്ങള്ക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും തനതുവിളകള് നേരിട്ട് ആവശ്യക്കാരിലേക്കെത്തിക്കുന്നതിനും ഓണ്‍ലൈന്‍ വിപണനം സഹായകരമാകുമെന്ന് കലക്ടര്‍ പറഞ്ഞു. കാര്‍ഷികവകുപ്പിന്റെ കേരള അഗ്രോ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കിയോസ്കില്‍ സജ്ജീകരിച്ചിട്ടുള്ള ക്യു.ആര് കോഡ് മുഖേനെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കര്‍ഷകര്‍, കാര്‍ഷിക സംഘങ്ങള്‍, ഫാം യൂനിറ്റുകള്‍ എന്നിവ ഉൽപാദിപ്പിച്ച തനത് മൂല്യവര്‍ധിത ഉൽപന്നങ്ങള് ന്യായവിലയില്‍ ഓണ്‍ലൈന്‍ വ്യവസായ ശൃംഖലകളില്‍ നിന്നു വാങ്ങുവാന്‍ സാധിക്കും.
ജില്ലയില്‍ കൊല്ലം സിവില്‍ സ്റ്റേഷന്, ജില്ല കൃഷി ഓഫിസ്, കൊട്ടാരക്കര മിനി സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളിലാണ് കിയോസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ല കൃഷി ഓഫിസര്‍ എ.ജെ. സുനില്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ അനില്‍കുമാര്‍, എസ്. ഗീത, അനീസ, മാര്‍ക്കറ്റിങ് വിഭാഗം അസി. ഡയറക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

