രണ്ടാം ജന്മം, ബൂത്തിൽവെച്ചൊരു കണ്ടുമുട്ടൽ...
text_fieldsനീണ്ടകര സെൻറ് ആഗ്നസ് ഗേൾസ് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്താനെത്തിയ സ്ത്രീകളുടെ നീണ്ടനിര
കൊല്ലം: അയ്യോ ഇത് നീയായിരുന്നു...മാസ്ക്കിട്ടാൽ തിരിച്ചറിയണ്ടേ...ലോക്ഡൗണിനു ശേഷം ആദ്യമായി കണ്ടുമുട്ടിയ രണ്ട് വയോധികരുടെ സന്തോഷം. വേദി, ചാത്തിനാംകുളം ഡിവിഷനിലെ ബൂത്തായ എം.എസ്.എം എച്ച്.എസ്.എസ്.കോവിഡിനെ പേടിച്ച് ദീർഘനാളായി വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്ന പലർക്കും വീണ്ടും കണ്ടുമുട്ടാനുള്ള വേദികൂടിയായി പോളിങ് ബൂത്തുകൾ.
കല്യാണം, മരണം, വീട് പാർക്കൽ തുടങ്ങിയ എല്ലാ ഒത്തുകൂടൽ ചടങ്ങുകളും കോവിഡ് മുടക്കിയതിനാൽ പലരും മക്കളുടെ സഹായത്തോടെ വീട്ടിൽനിന്ന് പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പ് ദിവസമാണ്. മാസ്ക് വെച്ചതിനാൽ പലരും പരസ്പരം തിരിച്ചറിയാൻ തന്നെ പ്രയാസപ്പെട്ടു. മരണവും കല്യാണവും ഒക്കെയുള്ള വിശേഷങ്ങളായി ബൂത്തുകൾക്ക് മുന്നിൽ പഴയ സുഹൃത്തുക്കളുടെ കൂട്ടം കാണാമായിരുന്നു. ബൂത്തിനു സമീപം തിരക്ക് കൂടിയപ്പോൾ പൊലീസ് പലരെയും കോവിഡ് പ്രോട്ടോകോൾ ഓർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

