Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭരണകൃത്യതയുടെ സൗമ്യ...

ഭരണകൃത്യതയുടെ സൗമ്യ സാന്നിധ്യം അഫ്​സാന പർവീൺ പടിയിറങ്ങി

text_fields
bookmark_border
സ്ഥാ​ന​മൊ​ഴി​യു​ന്ന ക​ല​ക്ട​ർ അ​ഫ്​​സാ​ന പ​ർ​വീ​ണി​ൽ നി​ന്ന്​ പു​തി​യ ക​ല​ക്ട​ർ എ​ൻ. ദേ​വീ​ദാ​സ്​ ചു​മ​ത​ല​യേ​ൽ​ക്കു​ന്നു
cancel
camera_alt

സ്ഥാ​ന​മൊ​ഴി​യു​ന്ന ക​ല​ക്ട​ർ അ​ഫ്​​സാ​ന പ​ർ​വീ​ണി​ൽ നി​ന്ന്​ പു​തി​യ ക​ല​ക്ട​ർ എ​ൻ. ദേ​വീ​ദാ​സ്​ ചു​മ​ത​ല​യേ​ൽ​ക്കു​ന്നു


കൊ​ല്ലം: സൗ​മ്യ​ത​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലും വേ​റി​ട്ട ഭ​ര​ണ​ശൈ​ലി​യു​മാ​യി ര​ണ്ടു​വ​ര്‍ഷം മു​മ്പ് ജി​ല്ല​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ത​ല ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്ക് എ​ത്തി​യ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍വീ​ണ്‍ പ​ടി​യി​റ​ങ്ങി. സ​ര്‍ക്കാ​റി​ന്റെ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തി. ശു​ചി​ത്വ​പാ​ല​ന​ത്തി​ലേ​ക്ക് കൊ​ല്ല​ത്തെ ന​യി​ക്കാ​നും മു​ന്നി​ട്ടി​റ​ങ്ങി.

കോ​വി​ഡി​ന്റെ വെ​ല്ലു​വി​ളി അ​വ​സാ​നി​ക്കും മു​മ്പേ ജി​ല്ല​യി​ലെ​ത്തി​യ ക​ല​ക്ട​ര്‍ പി​ന്നീ​ടു​ണ്ടാ​യ പ്ര​കൃ​തി​ദു​രി​ത​നാ​ളു​ക​ളി​ല്‍ മി​ക​ച്ച ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ധ്യ​ക്ഷ എ​ന്ന നി​ല​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ മോ​ക്ക്ഡ്രി​ല്ലു​ക​ള്‍ ഉ​ള്‍പ്പ​ടെ ന​ട​ത്തി സു​ര​ക്ഷാ​ക​വ​ച​മൊ​രു​ക്കി. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലും പ​രി​ഹാ​ര​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യി​രു​ന്നു. സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​കോ​പി​പ്പി​ച്ച് റ​വ​ന്യൂ​ഭ​ര​ണ​ത്തി​ന് ദി​ശാ​ബോ​ധം പ​ക​രാ​നു​മാ​യി. ആ​ര​വ​ങ്ങ​ളി​ല്ലാ​തെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​മി​ക​വാ​യി​രു​ന്നു ശ്ര​ദ്ധേ​യം. വി​വാ​ദ​ങ്ങ​ള്‍ക്കി​ട ന​ല്‍കാ​തെ ജോ​ലി നി​ര്‍വ​ഹ​ണ​ത്തി​ലെ സൂ​ക്ഷ്മ​ത​യും നി​ല​നി​ർ​ത്തി.

ദേ​ശീ​യ​പാ​ത സ്ഥ​ല​മേ​റ്റെ​ടു​പ്പ്, പ​ട്ട​യ വി​ത​ര​ണം, പ​ദ്ധ​തി നി​ർ​വ​ഹ​ണം, ജ​ല​ജീ​വ​ൻ മി​ഷ​ൻ എ​ന്നി​വ​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​യി. ഇ-​ഗ​വേ​ണ​ൻ​സ്, ജി​ല്ല​യി​ൽ റ​വ​ന്യൂ​വ​കു​പ്പി​ന്റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഇ-​ഓ​ഫി​സ് പൂ​ർ​ത്തീ​ക​ര​ണം, സ്മാ​ർ​ട്ട് വി​ല്ലേ​ജ്​ ഓ​ഫി​സു​ക​ളു​ടെ നി​ർ​മാ​ണം, സി​വി​ൽ സ്റ്റേ​ഷ​നു​ക​ളു​ടെ ശു​ചീ​ക​ര​ണം, അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി. പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര​ത്തി​ന് ‘ടീം ​ക​ല​ക്ട​ർ’ മു​ഖേ​ന വേ​ഗ​ത്തി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി. ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മീ​ഷ​ണ​റാ​യാ​ണ്​ പു​തി​യ ചു​മ​ത​ല. ഇ​തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം സ്മാ​ര്‍ട്ട് സി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​ടെ അ​ധി​ക ചു​മ​ത​ല​യും വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:administrativekollam collectorAfsana Parveen
News Summary - Afsana Parveen, the gentle presence of administrative correctness
Next Story