മോഷണക്കേസുകളിലെ പ്രതി പിടിയിൽ
text_fieldsവിശാഖ്
കിളികൊല്ലൂർ: നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ. പ്രാക്കുളം സ്വദേശി വിശാഖിനെ (24) ആണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം അഞ്ചാലുംമൂട്, കിളികൊല്ലൂർ സ്റ്റേഷൻ പരിധികളിൽ നടന്ന നിരവധി മോഷണക്കേസിലും ശാസ്താംകോട്ട സ്റ്റേഷൻ പരിധിയിൽ നടന്ന വാഹന മോഷണക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.
കിളികൊല്ലൂർ പൊലീസ് പിടിക്കാൻ ശ്രമിക്കവേ ആക്രമണം നടത്തി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനമോഷണക്കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ ഉല്ലാസ് ജോഷിയെ കഴിഞ്ഞയാഴ്ച കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിളികൊല്ലൂർ സി.ഐ ഗിരീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

