നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsകിളികൊല്ലൂർ: കഞ്ചാവ് കടത്ത് കേസുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കിളികൊല്ലൂർ പൊലീസ് പിടികൂടി. മങ്ങാട് ഐശ്വര്യ നഗർ 18 ൽ ലിഞ്ചു തങ്കച്ചൻ (33) ആണ് പിടിയിലായത്.
ഇയാളുടെ സഹോദരെൻറ വീട്ടിൽ കയറി സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ്. ഇക്കഴിഞ്ഞ എട്ടിനായിരുന്നു സഹോദരെൻറ സ്കൂട്ടർ കത്തിച്ചത്. കഞ്ചാവുമായി പിടികൂടിയ പ്രതി എക്സൈസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയവെയാണ് സ്കൂട്ടർ കത്തിച്ചത്.
ബൈപാസിനു സമീപത്തുള്ള സുഹൃത്തിെൻറ വീട്ടിൽ നിന്നാണ് ഐ.എസ്.എച്ച്. കെ.വിനോദിെൻറ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ ശ്രീനാഥ്, ജയൻ.കെ.സക്കറിയ, അൻസർഖാൻ, താഹാക്കോയ, മധു തുടങ്ങിയവരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

