14 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം തടവ്
text_fieldsകരുനാഗപ്പള്ളി: 14 വയസ്സുകാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ, തെറ്റിക്കുഴികിഴക്കതിൽ, ചോറ്റു എന്ന് വിളിക്കുന്ന അഭയ ജിത്തു (20) നെയാണ് കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി എ.സമീർ ശിക്ഷിച്ചത്.പിഴ ഒടുക്കാത്തപക്ഷം പ്രതി 15 മാസംകൂടി ജയിൽശിക്ഷ അനുഭവിക്കണം.
പ്രതിയുടെ ചവറയിലുള്ള സുഹൃത്തിന്റെ വസതിയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയതിനെ തുടർന്ന് അതിജീവിത ആത്മഹത്യക്ക് ശ്രമിക്കുകയും ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. ഇരയുടെ സഹോദരിയോട് ആശുപത്രിയിൽവെച്ച് അതിക്രമവിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ശാസ്താംകോട്ട ഇൻസ്പെക്ടറായിരന്ന രാകേഷ് കേസ് രജിസ്റ്റർചെയ്തു അന്വേഷണം നടത്തിയ ശേഷം നൽകിയ കുറ്റപത്രം പ്രകാരം ആണ് കോടതി ശിക്ഷ വിധിച്ചത് .പ്രോസിക്യൂഷന് വേണ്ടി അഡ്വ.എൻ.സി. പ്രേമചന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

