വയോധികയുടെ ചെവിമുറിച്ച് സ്വര്‍ണാപഹരണം; പ്രതി പിടിയിൽ
text_fieldsപ്രജിത്ത്
കുന്നിക്കോട്: വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് ചെവിമുറിച്ച് സ്വർണം കവർന്ന സംഭവത്തില്‍ പ്രതി പിടിയിലായി. പോരുവഴി പ്രജിത്ത് ഭവനിൽ ചിന്നൻ എന്ന പ്രജിത്ത് (22) ആണ് പിടിയിലായത്. കുന്നിക്കോട് പൊലീസ് പത്തനംതിട്ടയിലെ ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കവർച്ച മുതലുകൾ പൊലീസ് കണ്ടെത്തി. നവംബർ 25നാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
പകൽ ബൈക്കിലെത്തി വീടും പരിസരവും നിരീക്ഷിച്ച് രാത്രിയിലായിരുന്നു മോഷണം. വീടിന്റെ പിൻവാതിൽ തകർത്താണ് അകത്ത് കയറിയത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കോടതി റിമാൻഡ് ചെയ്തു. ശാസ്താംകോട്ട, ശൂരനാട് തുടങ്ങിയ സ്റ്റേഷനിൽ വിവിധ കേസുകളിലെ പ്രതിയാണ് പ്രജിത്ത്.

