ബൈപാസിൽ വീണ്ടും അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
text_fieldsകൊല്ലം ബൈപാസിൽ കുരീപ്പുഴ പാലത്തിലുണ്ടായ അപകടത്തിൽ തകർന്ന കാറും സ്കൂട്ടറും
അഞ്ചാലുംമൂട്: ബൈപാസിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു.
കാവനാട് സ്വദേശികളായ ബിനു, കബീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ന് കുരീപ്പുഴ പാലത്തിലായിരുന്നു അപകടം.
കാവനാട് ഇടറോഡിൽനിന്ന് ബൈപാസിലേക്കിറങ്ങിയ സ്കൂട്ടറിൽ ആൽത്തറമൂട്ടിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് സിഗ്നൽ കടന്ന് അമിത വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്ന ബിനു കാറിനു മുകളിലേക്ക് വീണു. ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

