നാടിനെ ദു:ഖത്തിലാക്കി അബ്ദുൽ കലാമിന്റെ വിടവാങ്ങൽ
text_fieldsഅബ്ദുൽ കലാമിനെ അനുസ്മരിച്ച് കൊല്ലൂർവിള പൗരാവലി സംഘടിപ്പിച്ച അനുശോചന
യോഗത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. സംസാരിക്കുന്നു
ഇരവിപുരം: കൊല്ലൂർവിള പള്ളിമുക്കിലും പരിസര പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ കലാമിന്റെ മരണം പള്ളിമുക്ക് പ്രദേശത്തെയാകെ ദുഃഖസാന്ദ്രമാക്കി.
കൊല്ലൂർവിള പള്ളിമുക്ക് നബിദിനാഘോഷ കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിലും പൗരസമിതിയുടെ ജനറൽ കൺവീനറെന്ന നിലയിലും പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ് ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ പ്രേമചന്ദ്രൻ, എം.നൗഷാദ് ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാൻ അയത്തിൽ സൂര്യ നഗറിലുള്ള വസതിയിലെത്തിയത്.
മണക്കാട് നജിമുദ്ദീൻ, നൗഷാദ് യൂനുസ്, സുനിൽ ഷാ, കിട്ടന്റയ്യത്ത് വൈ. ഇസ്മായിൽ കുഞ്ഞ്, അൻസാരി, അബ്ദുൽ റഹുമാൻ, അഞ്ചൽ ഇബ്രാഹിം, സിദ്ദിഖ്, നൗഷാദ്, ഷാനവാസ്, സബീർ, സജീവ് എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.
അയത്തിൽ മുഹിയിദീൻ മസ്ജിദ് ഖബർസ്ഥാനിൽ നടന്ന ഖബറടക്കത്തിലും നിരവധിപേർ പങ്കെടുത്തു.

