തെരുവുനായ ശല്യം; അംഗീകാരം കിട്ടിയാൽ എ.ബി.സി പദ്ധതി പുനരാരംഭിക്കും
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള 40 ലക്ഷത്തിന്റെ പ്രോജക്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോർപറേഷൻ വെറ്ററിനറി ഡോക്ടർ ചിഞ്ചുബോസ്. കോർപറേഷൻ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായെന്ന 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു. വന്ധ്യംകരണവും വാക്സിനേഷനുമാണ് പദ്ധതിയിലുള്ളത്. അംഗീകാരം കിട്ടുകയും ജീവനക്കാര്‍ക്കായുള്ള അഭിമുഖം നടത്തിയാലുടന്‍ നിര്‍ത്തിവെച്ചിരുന്ന എ.ബി.സി പദ്ധതി പുനരാരംഭിക്കും.
കഴിഞ്ഞ ആഴ്ചകളില്‍ എസ്.എൻ കോളജിന് സമീപത്ത് 11 വിദ്യാർഥികള്‍ക്ക് തെരുവുനായകളുടെ കടിയേറ്റതിനെതുടര്‍ന്ന് പ്രദേശത്തെ തെരുവുനായ്ക്കള്‍ക്ക് കുത്തിവെപ്പ് നല്‍കിയിരുന്നു.
2015 മുതല്‍ ഇതുവരെ 8000 വന്ധ്യംകരണ ശസ്ത്രക്രിയകളാണ് ചെയ്തിരിക്കുന്നത്. ജില്ലയില്‍ എ.ബി.സി സെന്റര്‍ ഇല്ലാത്തതിനാലാണ് വന്ധ്യംകരിക്കുന്ന നായ്കളുടെ എണ്ണം കുറയുന്നത്.
സെന്ററുകള്‍ ഇല്ലാത്തതിനാല്‍ മൃഗാശുപത്രികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. എ.ബി.സി റൂള്‍ പ്രകാരം എണ്ണം കുറക്കുക മാത്രമേ നിലവില്‍ ചെയ്യാനാകുമെന്നും അവർ പറഞ്ഞു.
കരിക്കോട് ബസ്റ്റോപ്പിലുള്പ്പെടെ തെരുവുനായ ശല്യം എന്നതിനെക്കുറിച്ച് 'അറിയില്ല' എന്നായിരുന്നു കൗൺസിലർ സുജ കൃഷ്ണന്റെ പ്രതികരണം. പ്രദേശവാസികളോ ഡിവിഷനിലെ മറ്റുള്ളവരോ ആരും പരാതി തന്നിട്ടില്ല. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും അവർ പറഞ്ഞു. കരിക്കോട് പ്രദേശത്തെ സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികള്‍ക്ക് അപകടകരമായ രീതിയില്‍ നായശല്യം കരിക്കോട് പ്രൈവറ്റ് ബസ്റ്റാന്‍ഡിലും സമീപത്തും രൂക്ഷമാണെന്ന് എസ്.എഫ്.ഐ ടി.കെ.എം ആർട്സ് കോളജ് യൂനിയൻ സെക്രട്ടറി ദിൽഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

