ആധാര് വിവരങ്ങള് പുതുക്കണം
text_fieldsകൊല്ലം: 10 വര്ഷം മുമ്പ് ആധാര്കാര്ഡ് ലഭിച്ചവരും ആധാര്കാര്ഡ് എടുത്ത സമയത്ത് നല്കിയ വ്യക്തിവിവരങ്ങള് പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള് ആധാര് പോര്ട്ടലില് ചേര്ത്ത് പുതുക്കണം.
myAadhaar (www.myaadhaar.uidai.gov.in) പോര്ട്ടലിലെ അപ്ഡേറ്റ് ഡോക്യുമെന്റ് സൗകര്യം ഉപയോഗിച്ച് ഓണ്ലൈനായി വിവരങ്ങള് ചേര്ക്കാം. 25 രൂപ ഫീസ് ഓണ്ലൈനായി അടക്കണം.
ജില്ലയിലെ അംഗീകൃത ആധാര് എൻറോള്മെന്റ് കേന്ദ്രങ്ങള് മുഖേന വിവരങ്ങള് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്പ്പെടുത്തിയിട്ടുണ്ട്. 50 രൂപ ഫീസ് നല്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

