Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം ബീ​ച്ചി​ൽ...

കൊ​ല്ലം ബീ​ച്ചി​ൽ പെ​ൺ​കു​ട്ടി തി​ര​യി​ൽപ്പെ​ട്ടു; ലൈ​ഫ് ഗാ​ർ​ഡ് ര​ക്ഷ​ക​രാ​യി

text_fields
bookmark_border
Drowned to death
cancel
camera_alt

representational image


കൊ​ല്ലം: കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​വി​ലു​ള്ള കൊ​ല്ലം ബീ​ച്ചി​ൽ തി​ര​യി​ൽ​പെ​ട്ട 15 വ​യ​സ്സു​കാ​രി​യെ ലൈ​ഫ് ഗാ​ർ​ഡ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ബീ​ച്ചി​ലെ ലൈ​ഫ് ഗാ​ർ​ഡ് ട​വ​റി​ന്​ 300 മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ലൈ​ഫ് ഗാ​ർ​ഡ് സൂ​പ്പ​ർ​വൈ​സ​ർ എം.​കെ. പൊ​ന്ന​പ്പ​െൻറ നേ​തൃ​ത്വ​ത്തി​ൽ ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​യ ഷാ​ജി ഫ്രാ​ൻ​സി​സ്, സു​രേ​ഷ് ബാ​ബു, പ്ര​ഭ​കു​മാ​ർ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ക​ര​യി​ലെ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം പെ​ൺ​കു​ട്ടി​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൊ​ല്ലം ബീ​ച്ചി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം തി​ര​യ​ടി​ക്കു​ന്ന സ​മ​യ​മാ​ണി​തെ​ന്നും 15 മു​ത​ൽ 22 അ​ടി ഉ​യ​ര​ത്തി​ലു​ള്ള തി​ര ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും ലൈ​ഫ് ഗാ​ർ​ഡ് സം​ഘം പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബീ​ച്ചി​ൽ നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഇ​വി​ടെ എ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കു​ക​യാ​ണ് പ​തി​വ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drownedLifeguard
News Summary - A girl was found drowned on beach in Kollam; Lifeguard became a savior
Next Story