Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു
text_fieldsbookmark_border
അഞ്ചൽ അഗസ്‌ത്യക്കോട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ
അഞ്ചൽ: വഴിയരികിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. ഞായറാഴ്ച വൈകീട്ട് 4.30ഓടെ അഞ്ചൽ പുനലൂർ പാതയിൽ അഗസ്ത്യക്കോട് കലുങ്ക് ജംഗ്ഷന് സമീപമാണ് സംഭവം. അഗസ്ത്യക്കോട് സ്വദേശിയായ സാംസൺ എന്നയാളുടേതാണ് കാർ. വഴിയരികിൽ ഒതുക്കിയിട്ടശേഷം സാംസൺ പുറത്തേക്ക് പോയതായിരുന്നു. കാറിൽ തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. വിവരമറിഞ്ഞ് പുനലൂർ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

