യുവതിയെ പീഡിപ്പിച്ച 61കാരൻ പിടിയില്‍
text_fieldsവിജയന്
കിളികൊല്ലൂര്‍: യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പ്രതിയെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം വയലില്‍ പുത്തന്‍വീട്ടില്‍ വിജയന് (61) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടുമായുള്ള പരിചയം മുതലെടുത്ത് നാലുമാസം മുമ്പ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തെങ്കിലും പ്രതി കുറ്റം നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയാണ് വിജയന് തന്നെയാണ് പ്രതി എന്ന് പൊലീസ് ഉറപ്പിച്ചത്. കിളികൊല്ലൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

