കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി വിദേശമദ്യം പിടികൂടി; രണ്ടുപേർ പിടിയിൽ
text_fieldsകൊല്ലം റെയിൽവേ സ്റ്റേഷനിൽ പരിശോധനക്കിടെ റെയിൽവേപൊലീസ് പിടികൂടിയ വിദേശമദ്യം
കൊല്ലം: റെയിൽവേ സ്റ്റേഷനിൽ രണ്ടുപേരിൽനിന്നായി 97 കുപ്പി വിദേശമദ്യം പിടികൂടി. ബാംഗ്ലൂർ- കന്യാകുമാരി ഐലൻറ് എക്സ്പ്രസിൽ പരിശോധന നടത്തവെ 67 കുപ്പികളിലായി 37 ലിറ്റർ വിദേശമദ്യവുമായി പട്ടാളക്കാരൻ പിടിയിലായി. ആറ്റിങ്ങൽ കാരിച്ചാൽ പാലവിള വീട്ടിൽ അമൽ (28) ആണ് പിടിയിലായത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫുട്ട് ഓവർ ബ്രിഡ്ജിന് സമീപത്ത് സംശയാസ്പദമായി കാണപ്പെട്ടയാളിൽനിന്ന് 37 കുപ്പികളിലായി 26 ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. ഐ.ടി പ്രഫഷനലായ കഴക്കൂട്ടം കൈലാസത്തിൽ അനിൽകുമാർ (38) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും 21 വരെ റിമാൻഡ് ചെയ്തു.
റെയിൽവേ എസ്.പി ഗോപകുമാറിെൻറ നിർദേശപ്രകാരം ഡിവൈ.എസ്.പിമാരായ പ്രശാന്ത്, ജോർജ് ജോസഫ്, സി.ഐ ഇഗ്നേഷ്യസ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ രമേഷ്, രവികുമാർ, രതീഷ്, സതീഷ് ചന്ദ്രൻ, സജിൽ, മുകേഷ് മോഹൻ, അനീഷ് എന്നിവരടങ്ങുന്ന സംഘം ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തുന്നതിനിടെയാണ് വിദേശമദ്യം പിടിച്ചെടുത്തത്.

