കൊല്ലം ജില്ലയില് റോഡ് നവീകരണത്തിന് 65.6 കോടിയുടെ ഭരണാനുമതി
text_fieldsകൊല്ലം: ജില്ലയിൽ 16 റോഡുകളുടെ വികസനത്തിനും നവീകരണത്തിനും 65.6 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. പത്തനാപുരം മണ്ഡലത്തിലെ എം.എസ്.എസ്-നെടുമ്പറമ്പ്-തെക്കേക്കര അറബിക് കോളജ് റോഡിന് ഒരു കോടി, 32ാം മൈൽ-കമുകുഞ്ചേരി, ചിറ്റാശ്ശേരി-കമുകുഞ്ചേരി റോഡുകൾക്ക് എട്ട് കോടി, കുന്നിക്കോട്-കിണറ്റിൻകര റോഡിന് നാല് കോടി, ചടയമംഗലം നിയോജക മണ്ഡലത്തിലെ നിലമേൽ ശ്രീധർമശാസ്ത്ര ക്ഷേത്ര റോഡിന് 50 ലക്ഷം, കാളവയൽ-ശ്രീരാമസ്വാമി ക്ഷേത്രം-അക്കാൽ റോഡിന് എട്ട് കോടി, കടയ്ക്കൽ-പാങ്ങലുകാട് റോഡിന് 4.5 കോടി, പുനലൂർ മണ്ഡലത്തിലെ പുനലൂർ-ചെങ്കുളം റോഡിന് 3.6 കോടി, മരങ്ങാട്ടുകോണം-തടിക്കാട് റോഡിന് നാല് കോടി, കൊല്ലം നിയോജക മണ്ഡലത്തിലെ കാഞ്ഞിരംകുഴി-പെരിനാട് റെയിൽവേ സ്റ്റേഷൻ റോഡിന് 1.5 കോടി, ചാത്തന്നൂർ മണ്ഡലത്തിലെ പറവൂർ-കലക്കോട്, മണിയൻകുളം-കുട്ടൂർ, പറവൂർ-തോപ്പിൽ ലാൻഡിങ് റോഡുകൾക്കായി അഞ്ച് കോടി, ആയൂർ-ഇത്തിക്കര, പാരിപ്പള്ളി-മടത്തറ റോഡുകൾക്കായി നാല് കോടി, കൊട്ടാരക്കര മണ്ഡലത്തിലെ ഇഞ്ചക്കാട്-സ്നേഹതീരം-കൊച്ചാലുംമൂട് റോഡിന് 3.5 കോടി, ഇടക്കിടം-എളിയോട് റോഡിന് 6.5 കോടി, എം.സി റോഡ്-വയണമൂല-തേവന്നൂർ ക്ഷേത്രം റോഡിന് 4.5 കോടി, പോച്ചംകോണം-എടക്കോട് റോഡിനും വിവിധ ബ്രാഞ്ച് റോഡുകൾക്കുമായി നാല് കോടി, ചവറ മണ്ഡലത്തിലെ ചവറ-പട്ടക്കടവ്, ശാസ്താംകോട്ട-പട്ടക്കടവ് റോഡുകൾക്ക് 4.5 കോടി രൂപയുമാണ് അനുവദിച്ചത്.
നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

