Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:34 AM IST Updated On
date_range 6 March 2022 5:34 AM IST60 കുപ്പി മാഹി മദ്യം പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
ചിത്രം- കൊല്ലം: ശക്തികുളങ്ങര ഹാർബർ കേന്ദ്രീകരിച്ച് വിൽക്കാൻ പുതുച്ചേരി മാഹിയിൽനിന്ന് എത്തിച്ച 60 കുപ്പി മദ്യം പിടികൂടി. പല ഭാഗങ്ങളിൽ രഹസ്യമായി സൂക്ഷിച്ച് രാത്രി ഹാർബറിലെ മത്സ്യ-അനുബന്ധ തൊഴിലാളികൾക്ക് വൻവിലക്ക് മദ്യം വിൽക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പുതുച്ചേരിയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യം പിടികൂടിയത്. സംഭവത്തിൽ നീണ്ടകര പരിമണം ലക്ഷം വീട് നമ്പർ 19ൽ നെബിനെ (32) 15 കുപ്പി മദ്യവുമായി ആദ്യം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മദ്യം കാറിൽ എത്തിച്ചുനൽകുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ചവറ പുതുക്കാട് ബിനുമന്ദിരം വീട്ടിൽ ബിനുരാജ് (35) പിടിയിലായി. ഇയാളുടെ വീടിന് സമീപത്തെ ഷെഡിൽനിന്ന് 45 കുപ്പി മദ്യം കണ്ടെടുത്തു. പിന്നാലെ മദ്യം മാഹിയിൽനിന്ന് ഏജൻറുമാർ മുഖേന കാറിൽ എത്തിക്കുന്ന ചവറ പുതുക്കാട് സാബു നിവാസിൽ സാജനെ (31) അറസ്റ്റ് ചെയ്തു. വിൽപനക്ക് വൻ സംഘം പ്രവർത്തിക്കുന്നതായും വിശദമായ അന്വേഷണം നടത്തുമെന്നും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് അറിയിച്ചു. കൊല്ലം അസി. എക്സൈസ് കമീഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് പ്രിവന്‍റിവ് ഓഫിസർ എം. മനോജ് ലാലിന്‍റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, അനിൽകുമാർ, ഗോപകുമാർ, ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന ഷാഡോ സംഘമാണ് മദ്യം പിടിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ അര ലിറ്ററിന് 160 രൂപ നിരക്കിൽ ലഭിക്കുന്ന മദ്യം അനധികൃതമായി കടത്തി കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത് 500-700 രൂപ നിരക്കിലാണ്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്കും ഹാർബറിലെ മത്സ്യ-അനുബന്ധ തൊഴിലാളികൾക്കും രാത്രിയിലും പുലർച്ചെയുമാണ് വിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story