ഗൃഹനാഥെൻറ കൊലപാതകം; അയൽവാസിക്ക് അഞ്ചുവർഷം കഠിന തടവ്
text_fieldsകൊല്ലം: അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പടിഞ്ഞാറേ കല്ലട വലിയപാടം മഞ്ചു ഭവനിൽ ശശി(വെളിയം ശശി-64)ക്ക് അഞ്ച് വർഷം കഠിന തടവ്.
കൊല്ലം സെക്കൻഡ് അഡീഷനൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജ് റോയി വർഗീസാണ് ശിക്ഷ വിധിച്ചത്.2014 സെപ്റ്റംബർ ആറിന് വൈകുന്നേരം വലിയപാടം വിളന്ത എൻ.എൻ.ഡി.പി ശാഖാ മന്ദിരം ജങ്ഷനിൽനിന്ന് ആരോമൽ മെറ്റൽ ക്രഷറിലേക്ക് പോകുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം.
അയൽവാസിയായ അശ്വതി ഭവനത്തിൽ അനിൽകുമാറിനെ വാഴക്കുലകൾക്ക് താങ്ങായി ഉപയോഗിക്കുന്ന കമ്പുകൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
മനഃപൂർവമല്ലാത്ത നരഹത്യയാണ് പ്രതിക്കെതിരെ ചുമത്തിയത്. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് േപ്രാസിക്യൂട്ടർ വി. വിനോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

