105 പേരുടെ ജീവനെടുത്ത പെരുമൺ ദുരന്തത്തിന് 37 വർഷം
text_fieldsപെരുമൺ റെയിൽവേപാളത്തിന് സമീപത്തെ സ്മൃതി മണ്ഡപം.
അഞ്ചാലുംമൂട് : പെരുമൺ ട്രെയിൻ ദുരന്തത്തിന് ചൊവ്വാഴ്ച 37 വർഷം. 1988 ജൂലൈ എട്ടിനാണ് കേരളത്തെ നടുക്കിയ പെരുമൺ ട്രെയിനപകടം നടന്നത്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിലേക്ക് പോയ ഐലന്റ് എക്സ്പ്രസിന്റെ പത്ത് ബോഗികളാണ് അഷ്ടമുടി കായലിന്റെ ആഴങ്ങളിലേക്ക് പതിച്ചത്.
105 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടം നടന്ന് മൂന്നര പതിറ്റാണ്ടു പിന്നിടുമ്പോഴും ദുരന്തത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്. അപകട കാരണം ടൊർണാഡോ എന്ന ചുഴലിക്കാറ്റാണ് എന്നാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്.
ആദ്യം റെയിൽവേ സേഫ്റ്റി കമ്മീഷണർ ആയിരുന്ന സൂര്യനാരായണനും പിന്നിട് റിട്ട. എയർ മാർഷൽ സി.എസ്. നായ്കിനെയും അന്വേഷണ കമ്മീഷനായി നിയമിച്ച് എങ്കിലും ഇവരും ടോർണാഡോ എന്ന നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.
നാട്ടുകാരും സന്നദ്ധസംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്. പെരുമൺ ദുരന്ത വാർഷിക ദിനത്തിൽ പാലത്തിന് സമീപമുള്ള സ്മൃതി മണ്ഡപത്തിൽ വിവിധ സംഘടനകളും മരണപ്പെട്ടവരുടെ ബന്ധുക്കളും പെരുമൺ ദുരന്ത അനുസ്മരണ സമിതിയുടെ നേതൃത്വത്തിലും പുഷ്പാർച്ചനയും സ്മൃതി സംഗമം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

