ബസുകൾ കൂട്ടിയിടിച്ച് 28 യാത്രക്കാർക്ക് പരിക്ക്
text_fieldsഓയൂർ: കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഓയൂരിൽ നിന്ന് ചാത്തന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് 28 യാത്രക്കാർക്ക് പരിക്ക്. ചെങ്കുളം കട്ടച്ചൽ വളവിന് സമീപം തിങ്കളാഴ്ച വൈകിട്ട് 6.30നാണ് സംഭവം.പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റവരിൽ അധികവും സ്ത്രീകളാണ്. ഇളമാട് സ്വദേശി അമ്പിളി, കുളത്തൂപ്പുഴ സ്വദേശി ഹസീന, കണ്ടച്ചിറ സ്വദേശി ദീപു, കോട്ടുക്കൽ സ്വദേശി ശ്രീജ, കട്ടച്ചിറ സ്വദേശികളായ ശ്രുതി,സുധി, നബീസ ബീവി, പനച്ചവിള സ്വദേശി ഗീതാ പിള്ള, ഓയൂർ സ്വദേശികളായ അഞ്ജന ബാബു, നന്ദന റോസി, ഗിരിജ, ഗീത,ഷിബിന, തുളസീധരൻ, അനീഷ് ചന്ദ്രൻ, അഞ്ചൽ സ്വദേശികളായ വിജയൻ, ഷൈനി, കരിങ്ങന്നൂർ സ്വദേശി ദീപ, ഓടനാവട്ടം സ്വദേശി ശ്യാം, ചാത്തന്നൂർ സ്വദേശികളായ കാഞ്ചന,രജനി മോഹൻ, സോഫിയ, നിഷ, എസ്. ഗീത, വെളിയം സ്വദേശി ഇന്ദിര, പനയം സ്വദേശി നിധിൻ രാജ്, മീയന സ്വദേശി അനുരാജ് എന്നിവർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

