Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 12:04 AM GMT Updated On
date_range 11 Feb 2022 12:04 AM GMT20 മാവേലി സൂപ്പര്‍ സ്റ്റോറുകള്‍ ഉടന്‍ -മന്ത്രി ജി.ആര്‍. അനില്‍
text_fieldsbookmark_border
(ചിത്രം) കൊല്ലം: സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി പുതിയ 20 മാവേലി സൂപ്പര്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. തുരുത്തീലമ്പലം സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനം തുടരും. 13 ഉൽപന്നങ്ങള്‍ ആറ് വര്‍ഷം മുമ്പുള്ള വിലയ്ക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ന്യായവിലയ്ക്ക് ഉൽപന്നങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സുഗമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബഡ്ജറ്റ് പരിഗണന ഉറപ്പാക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.റ്റി. ഇന്ദുകുമാര്‍ ആദ്യവിൽപന നിര്‍വഹിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ജാഗ്രത വേണം -മന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശക്തിപ്രാപിക്കാന്‍ നിയമ നിര്‍മാണം നടക്കുന്ന പശ്ചാത്തലത്തില്‍ അവക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. വെണ്ടാര്‍ സർവിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനവിരുദ്ധമായ ഇത്തരം നീക്കങ്ങള്‍ക്കിടയിലും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാധാരണക്കാരെ സ്പര്‍ശിക്കുന്ന വ്യത്യസ്ത മേഖലകളില്‍ സഹകരണ കൂട്ടായ്മ അനിവാര്യതയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ടെന്നും അത് സംരക്ഷിച്ച് നിലനിര്‍ത്താനാകണമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് അറപ്പുര ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജി. നാഥ്, ജില്ല പഞ്ചായത്തംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. അജി, വാര്‍ഡംഗം ജയകുമാര്‍, സഹകരണ ബാങ്ക് ഭാരവാഹികള്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story