വോട്ടിങ്ങിന് സജ്ജമായി 1951 പോളിങ് സ്റ്റേഷനുകള്‍
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനായി ജില്ലയില്‍ 1951 പോളിങ് സ്റ്റേഷനുകള്‍ സജ്ജമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ എന്‍. ദേവിദാസ്.
ജില്ലയിലെ 11 അസംബ്ലി നിയോജക മണ്ഡലങ്ങളിലെയും പോളിങ് സ്റ്റേഷനുകള്‍ അതത് മണ്ഡല എ.ആര്.ഓമാര്‍ കൃത്യമായി സന്ദര്‍ശിച്ചു വിലയിരുത്തി. കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലാണ് ജില്ലയില്‍ കൂടുതൽ പോളിങ് ബൂത്തുകള്‍ (199). എല്ലാ നിയമസഭ മണ്ഡലങ്ങളിലും ഒന്ന് വീതം സ്ത്രീ സൗഹൃദ പിങ്ക് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. 11 നിയമസഭ മണ്ഡലങ്ങളില്‍ മുന്‍കാല സംഭവങ്ങള്‍ കണക്കിലെടുത്ത് 88 പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നും അറിയിച്ചു.

