ജില്ലയില്‍ വിതരണം ചെയ്യുന്നത് 18,68,424 പാഠപുസ്തകം
text_fields2023-24 അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ്
നിർവഹിക്കുന്നു
കൊല്ലം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഷാജി മോന് മേയറില്‍നിന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. കൊല്ലം നഗരത്തിലെ സ്കൂളുകളില്‍ പ്രഭാതഭക്ഷണം നല്കുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് മേയര്‍ പറഞ്ഞു.
കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് അച്ചടി പൂര്‍ത്തിയാക്കിയ പാഠപുസ്തകങ്ങള്‍ കുടുംബശ്രീയാണ് വിതരണം ചെയ്യുന്നത്. ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 18,68,424 പുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ഇതില്‍ 7,19,988 പുസ്തകങ്ങള്‍ തയാറായി. ബാക്കി പുസ്തകങ്ങള്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പേ വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി. റെന്‍സി മോള് അധ്യക്ഷതവഹിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ വിമല്‍ ചന്ദ്രന്, വികസനസമിതി അധ്യക്ഷ ഗീതാകുമാരി, ടൗൺ യു.പി.എസ് പ്രഥമാധ്യാപകന് യേശുദാസന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

