15 വർഷമായി കാത്തിരിപ്പ്: പട്ടയം രണ്ടാഴ്ചക്കുള്ളിൽ നൽകാൻ ഉത്തരവ്
text_fieldsകൊല്ലം: കൈവശഭൂമിക്ക് പട്ടയം കിട്ടാൻ 15 വർഷമായി വിവിധ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന വയോധികന് പട്ടയം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കൊല്ലം കലക്ടർക്കാണ് കമീഷനംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. ഇളമാട് സ്വദേശി അനഘ പ്രസാദ് സമർപ്പിച്ച പരാതി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. പരാതിക്കാരിയുടെ പിതാവാണ് പട്ടയത്തിന് വേണ്ടി അലയുന്നത്.
പിതാവും മുത്തച്ഛനും 100 വർഷമായി താമസിച്ചുവന്നിരുന്ന കൊട്ടാരക്കര താലൂക്കിലെ ഇളമാട് വില്ലേജിലുള്ള കൈവശഭൂമിക്കാണ് പട്ടയം അനുവദിക്കേണ്ടത്. കൊട്ടാരക്കര തഹസിൽദാറിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ പിതാവ് പ്രസാദിന് ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിൽ ആക്ഷേപമില്ലെന്ന് താലൂക്ക് ലാൻഡ് ബോർഡിൽനിന്ന് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പട്ടയം അനുവദിക്കുന്നതിൽ നിലവിൽ സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

