Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് മാനദണ്ഡം ലംഘിച്ച 109 പേർ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ഇളവുകളുടെ ഭാഗമായി വാഹനങ്ങൾ കൂടുതൽ നിരത്തിലിറങ്ങിയതോടെ നടപടികൾ കടുപ്പിച്ച് സിറ്റി പൊലീസ്. നിയന്ത്രണം ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.
ഇരവിപുരം, കിളികൊല്ലൂർ, കൊല്ലം നഗരത്തിെൻറ തീരമേഖല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതായി സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ മാസ്ക് ശരിയായി ധരിക്കാതിരുന്ന 761 പേർക്കെതിെരയും സാമൂഹിക അകലം സൂക്ഷിക്കാതിരുന്ന 557 പേർക്കെതിരെയും ക്വാറെൻറീൻ ലംഘനം നടത്തിയ 32 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 95 കേസുകളിലായി 109 പേരെ അറസ്റ്റ് ചെയ്തു. 476 വാഹനം പിടിച്ചെടുക്കുകയും 27 കടകൾ അടച്ച് പൂട്ടുകയും ചെയ്തതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Next Story

