Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right1000 കിലോ നിരോധിത...

1000 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

text_fields
bookmark_border
tobacco products seized
cancel
camera_alt

പു​ന്ത​ല​ത്താ​ഴ​ത്ത്​ വീ​ട്ടി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

കൊ​ല്ലം: ന​ഗ​ര​ത്തി​നു​ള്ളി​ലെ വീ​ട്ടി​ൽ എ​ക്സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1000 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ മേ​ഖ​ല​യാ​യ പു​ന്ത​ല​ത്താ​ഴം മം​ഗ​ല​ത്ത് ന​ഗ​ർ 37ൽ ‘​ശോ​ഭി​ത’ എ​ന്ന വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കി​ളി​കൊ​ല്ലൂ​ർ മു​റി​യി​ൽ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ൻ (42) എ​ന്ന​യാ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന 10 ല​ക്ഷം രൂ​പ​യോ​ളം വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ പ​ച്ച​ക്ക​റി വ​ണ്ടി​ക​ളി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​വ വീ​ട്ടി​ൽ വ​ലി​യ ചാ​ക്കു​കെ​ട്ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പു​ന്ത​ല​ത്താ​ഴം, അ​യ​ത്തി​ൽ, കി​ളി​കൊ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഹോ​ൾ​സെ​യി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളെ​ന്ന്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ബി​ജു​മോ​ൻ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം റേ​ഞ്ച്​ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി​നാ​ർ​കോ​ട്ടി​ക് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഇ​ര​വി​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു, അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് കെ.​ജി. ര​ഘു, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ പ്ര​സാ​ദ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ജി​ത്ത്, ജൂ​ലി​യ​ൻ ക്രൂ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സ്നേ​ഹ സാ​ബു, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsKollam newsTobacco Products
News Summary - 1000 kg of banned tobacco products were seized
Next Story