Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM IST100 ശതമാനം വിജയം
text_fieldsbookmark_border
ചവറ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ തേവലക്കര സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജിന് . 45 കുട്ടികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. 78 പേർ ഡിസ്റ്റിങ്ഷൻ നേടി. വിജയികളെ സ്കൂൾ അധികൃതർ അനുമോദിച്ചു. വിവേചനം അവസാനിപ്പിക്കണം കൊല്ലം: ഗവ. മെഡിക്കൽ കോളജിലെ കരാർ ജീവനക്കാരോട് സർക്കാർ കാട്ടുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. വർഷങ്ങളായി ജോലി ചെയ്യുന്ന കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണം കരുനാഗപ്പള്ളി: കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നീലികുളം സദാനന്ദൻ, മണ്ഡലം പ്രസിഡൻറ് കെ.എം. നൗഷാദ്, എൻ. രാജു, പഞ്ചായത്ത് മെംബർമാരായ യൂസുഫ്കുഞ്ഞ്, ഇർഷാദ് ബഷീർ, ഷാലി, ദീപക്, സൗമ്യ, സ്നേഹലത എന്നിവരെ മർദിച്ച സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. പരിശീലനം നീണ്ടകര: നീണ്ടകര മദര്‍ ഹുഡ് ചാരിറ്റബിള്‍ സൻെററില്‍ സൗജന്യ തൊഴില്‍ പരിശീലനം പുനരാരംഭിക്കുന്നു. 16 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ ആഗസ്റ്റ് 13ന് മുമ്പ് സൻെററില്‍ രജിസ്റ്റർ ചെയ്യണം. ഫോണ്‍: 9847053530
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story