അയൽവാസി കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽപ്രതികൾക്ക് 10 വർഷം കഠിന തടവ്
text_fieldsശിക്ഷിക്കപ്പെട്ട പ്രതികൾ
കൊല്ലം: അയൽവാസിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവ്. അഞ്ചൽ, തടിക്കാട് നാസിലാ മൻസിലിൽ മൊയ്തീൻ കണ്ണിന്റെ മകൻ ഇക്ബാലിനെ കൊലപ്പെടുത്തിയ കേസിലാണ് ഇടമുളയ്ക്കൽ, തടിക്കാട് വായനശാല മുക്കിൽ താന്നിവിള വീട്ടിൽ റഹീം(56), സഹോദൻ ഷെരീഫ് (48) എന്നിവരെ കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ബിന്ദു സുധാകരൻ 10 വർഷം വീതം കഠിന തടവിനും 30,000 രൂപ വീതം പിഴയും വിധിച്ചത്.
ഇക്ബാലിന്റെ കുടുംബ വീട്ടിലേക്കുള്ള വഴി തർക്കത്തെ തുടർന്നുള്ള ശത്രുതയിൽ 2017 സെപ്തംബർ രാത്രി ഒമ്പത് മണിക്ക് കുടുംബവീട്ടിൽ നിന്ന് മടങ്ങിവരുമ്പോൾ ഷെരീഫിന്റെ വീടിന് സമീപമുള്ള കിണറ്റിൽ ഇക്ബാലിനെ ഇരുവരും ചേർന്ന് തള്ളിയിടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പബ്ലിക് പ്രോസിക്യൂട്ടർ ജയ കമലാസനൻ ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

