Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി യുവാവ് മധുവി​െൻറ മരണം സിനിമയാവുന്നു

text_fields
bookmark_border
ആദിവാസി യുവാവ് മധുവി​െൻറ മരണം സിനിമയാവുന്നു
cancel
കൊല്ലം: ആൾക്കൂട്ട കൊലപാതകത്തിനിരയായ അട്ടപ്പാടിയിലെ ആദിവാസി യുവാവ്​ മധുവി​ൻെറ മരണവുമായി ബന്ധപ്പെട്ട്​, കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് എഴുതിയ 'യാത്രാമൊഴി' എന്ന കവിത ഏരീസ്​ ഗ്രൂപ്​ സിനിമയാക്കുന്നു. വിജീഷ് മണിയാണ്​ സംവിധാനം. മധുവി​ൻെറ മുടുക ഗോത്ര ഭാഷയിലാണ് ചിത്രം. 'ആദിവാസി' (ദി ബ്ലാക്ക് ഡെത്ത്) എന്ന് പേരിട്ട ചിത്രത്തി​ൻെറ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും.
നടൻ അപ്പാനി ശരത്താണ് മധുവി​ൻെറ വേഷത്തിലെത്തുകയെന്ന്​​ ഏരീസ്​ ഗ്രൂപ് സി.ഇ.ഒ ഡോ. സോഹൻ റോയ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പതിനാറിൽപരം രാജ്യങ്ങളിൽ 56ഓളം കമ്പനികളിലായി രണ്ടായിരത്തോളം ജീവനക്കാരുള്ള സ്ഥാപനമാണ് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്. ജീവനക്കാർക്ക് അമ്പത് ശതമാനം ഓഹരികൾ വിതരണം ചെയ്തിട്ടുള്ള അപൂർവം സ്ഥാപനങ്ങളിലൊന്നുകൂടിയാണിത്.
ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് കണക്കിലെടുത്ത് രാജ്യത്തെ നല്ല തൊഴിൽദാതാവിനുള്ള 'ആചാര്യ ഹസ്തി കരുണ എംപ്ലോയർ അവാർഡ്' സോഹൻ റോയിക്ക്​ മുമ്പ്​ ലഭിച്ചിട്ടുണ്ട്​. സ്വന്തം ഗ്രാമമായ കൊല്ലം ജില്ലയിലെ ഐക്കരക്കോണത്തെ രാജ്യാന്തര നിലവാരമുള്ള ഒരു ഗ്രാമമായി വളർത്തിയെടുക്കാനുള്ള പദ്ധതിയും ആവിഷ്​കരിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The death of tribal youth Madhu becomes a movie
Next Story