Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTതോട്ട പൊട്ടിച്ചും സ്ഫോടനം നടത്തിയും ജലാശയങ്ങളിൽ മീന്‍ പിടിത്തം വ്യാപകം blurb അധികൃതർ കൂട്ടുനിൽക്കുന്നതായി സൂചന
text_fieldsbookmark_border
കുളത്തൂപ്പുഴ: വേനല്‍ കടുത്തതോടെ ജലാശയങ്ങളിലും അരുവികളിലും നീരൊഴുക്ക് കുറഞ്ഞതോടെ തോട്ട പൊട്ടിച്ചും സ്ഫോടനം നടത്തിയും മീന്‍ പിടിത്തം വ്യാപകം. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നതാണിത്. കിഴക്കന്‍ വനമേഖലയിലൂടെ ഒഴുകുന്ന അരുവികളിലും തോടുകളിലും ഡാമിന്‍റെ ജലാശയത്തിലുമാണ് ഇത്തരത്തില്‍ മീന്‍ പിടിത്തം. അവധി ദിവസങ്ങളിലും മറ്റും യുവാക്കളും മധ്യവയസ്കരും സംഘം ചേര്‍ന്ന് ജനവാസ മേഖലയില്‍നിന്ന് അകലെ വനത്തിലൂടെ ഒഴുകുന്ന അരുവികളിലെ ആഴമുള്ള പ്രദേശത്തും ഡാം ജലാശയത്തിലെ ഒഴിഞ്ഞ കോണുകളിലുമെത്തിയാണ് വെള്ളത്തിനടിയില്‍ സ്ഫോടനം നടത്തി മീന്‍ പിടിക്കുന്നത്. സ്ഫോടനത്തിന്‍റെ അമിത സമ്മർദം താങ്ങാനാകാതെ വെള്ളത്തില്‍ ജീവിക്കുന്ന മറ്റു ജീവികളും മീനുകളും എല്ലാം മൃതപ്രായരാകുന്നു. വനത്തിനുള്ളിലും ജലാശയത്തിലും സ്ഫോടനം നടത്തി മീന്‍ പിടിക്കുന്നതിന് അനുമതിയില്ലെങ്കിലും പലപ്പോഴും അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരക്കാര്‍ വനത്തിലേക്ക് കടക്കുന്നതെന്നാണ് ജനസംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story