Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:29 AM IST Updated On
date_range 16 Feb 2022 5:29 AM ISTകേരള ബാങ്ക് അദാലത്; 87 ലക്ഷത്തിന്‍റെ ഇളവ് അനുവദിച്ചു
text_fieldsbookmark_border
കൊല്ലം: കേരള ബാങ്ക് കുടിശ്ശിക നിവാരണ അദാലത്തിൽ അപേക്ഷ സമർപ്പിച്ച 52 പേർക്ക് 87.18 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. ജില്ലയിൽ കേരള ബാങ്കിന്‍റെ വിവിധ ശാഖകളിൽ നിന്ന് വായ്പയെടുത്തവർക്കാണ് ആനുകൂല്യം ലഭിച്ചത്. കോവിഡ് മഹാമാരിയും പ്രളയക്കെടുതിയും മൂലം യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലുൾപ്പെടുത്തിയാണ് അദാലത് നടന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 7.25 കോടി രൂപയുടെ വായ്പ ഇളവാണ് ജില്ലയിലെ സഹകാരികൾക്ക് അനുവദിച്ചത്. ബാങ്ക് ഡയറക്ടർ ജി. ലാലുവിന്‍റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ്. ഗിരീഷ് കുമാർ, ആർബിട്രേറ്റർ കം അസി. രജിസ്ട്രാർ കെ. ജയകുമാർ, സീനിയർ മാനേജർമാരായ കെ.വി. സ്മിത, ആർ.എസ്. ബിന്ദു, മാനേജർ ജി. ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story