Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ടു ദിവസം; കോവിഡ്​...

രണ്ടു ദിവസം; കോവിഡ്​ 839, രോഗമുക്തി 276

text_fields
bookmark_border
​െകാല്ലം: വിഷുവിനും പിറ്റേന്നുമായി ജില്ലയില്‍ 839 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിഷുദിനത്തിൽ 440 പേർക്കാണ് രോഗം ബാധിച്ചത്. വ്യാഴാഴ്ച 103 പേരും ബുധനാഴ്ച 173 പേരുമാണ് രോഗമുക്തി നേടിയത്. വ്യാഴാഴ്ച കോര്‍പറേഷനില്‍ 67 പേര്‍ക്കാണ് രോഗബാധ. കിളികൊല്ലൂര്‍-ഒമ്പത്, കാവനാട്, വടക്കേവിള എന്നിവിടങ്ങളില്‍ അഞ്ചുവീതം രണ്ടാംകുറ്റി, വാളത്തുംഗല്‍ ഭാഗങ്ങളില്‍ നാലുവീതം കല്ലുംതാഴം, തങ്കശ്ശേരി പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതർ. നഗരസഭകളിൽ കരുനാഗപ്പള്ളി-12, പരവൂര്‍-11, പുനലൂര്‍-എട്ട്, കൊട്ടാരക്കര-ഏഴ്, ഗ്രാമപഞ്ചായത്തുകളില്‍ കല്ലുവാതുക്കല്‍-20, ശാസ്താംകോട്ട-18, നെടുവത്തൂര്‍-17, പിറവന്തൂര്‍, വെട്ടിക്കവല എന്നിവിടങ്ങളില്‍ 12 വീതവും ആദിച്ചനല്ലൂര്‍-11, കുലശേഖരപുരം, തൃക്കോവില്‍വട്ടം, തൊടിയൂര്‍, നെടുമ്പന ഭാഗങ്ങളില്‍ ഒമ്പത്​ വീതവുമാണ് രോഗബാധിതർ. 10,523 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ വ്യാഴാഴ്ച 10,523 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 29 ആരോഗ്യപ്രവര്‍ത്തകർ, 66 മുന്നണിപ്പോരാളികൾ, ആറ്​ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, 45 നും 59 നും ഇടയിലുള്ള 5139 പേർ, 60 വയസ്സിന് മുകളിലുള്ള 3458 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 57 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 212 മുന്നണിപ്പോരാളികള്‍ക്കും 509 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 374 പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 673 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി. ജീവനക്കാര്‍ കോവിഡ് പ്രതിരോധ കാമ്പയിനില്‍ ഭാഗമാകണം-കലക്ടര്‍ കൊല്ലം: തെരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച ജീവനക്കാര്‍ സ്രവ പരിശോധനക്ക്​ വിധേയരായി കോവിഡ് പ്രതിരോധ കാമ്പയി​ൻെറ ഭാഗമാകണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പ്രതിരോധത്തിനായി ബൂത്ത്‌-വാര്‍ഡുതല കമ്മറ്റികളുടെയും റാപിഡ് റെസ്‌പോണ്‍സ് ടീമി​ൻെറയും ജില്ലതല സ്‌ക്വാഡുകളുടെയും പരിശോധനകള്‍ ശക്തിപ്പെടുത്തണം. കോവിഡ് വ്യാപന നിരക്ക് അഞ്ചിന് മുകളിലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും വിവാഹം പോലുള്ള ചടങ്ങുകളും ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള പരിപാടികളും നടത്തുന്നതിന് മൂന്നു ദിവസം മുമ്പ്​ സമീപത്തെ പൊലീസ് സ്​റ്റേഷനിലോ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അലക്‌സ് പി. തോമസ്, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത, മറ്റ്​ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story