Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:35 AM IST Updated On
date_range 27 Feb 2022 5:35 AM ISTചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 702 കോടിയുടെ പദ്ധതികൾ നടപ്പാക്കും
text_fieldsbookmark_border
മെച്ചപ്പെട്ട ചികിത്സ സൗകര്യം ഉറപ്പാക്കും ചടയമംഗലം: ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022 -23 സാമ്പത്തിക വർഷത്തിൽ 702 കോടിയുടെ പദ്ധതികൾ നടപ്പാക്കും. ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ഹരി വി. നായർ അവതരിപ്പിച്ചു. കാർഷിക അഭിവൃദ്ധി, വയോജനങ്ങളുടെയും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെയും ആരോഗ്യസംരക്ഷണം, ആശുപത്രികളെ ജന സൗഹൃദമാക്കുക, മെച്ചപ്പെട്ട ചികിത്സ സൗകര്യം ഉറപ്പാക്കുക, മാലിന്യ വിമുക്ത പരിസ്ഥിതി കാത്തുസൂക്ഷിക്കുക, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, കലാകായിക മേഖലയിൽ പ്രോത്സാഹനം, ശുദ്ധജല വിതരണം എന്നിവക്ക് മുഖ്യ പരിഗണന നൽകിയ ബജറ്റാണ് അവതരിപ്പിച്ചത്. 175 ഗുണഭോക്താക്കൾക്കായി ഭവനനിർമാണത്തിന് ഏഴു കോടി രൂപ രൂപയും ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് 20 ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വിദ്യാർഥികൾക്ക് പഠനാനുബന്ധ സൗകര്യങ്ങൾക്ക് 7.5 ലക്ഷം രൂപയും വിദ്യാർഥികൾക്ക് മറ്റ് ആനുകൂല്യങ്ങൾക്ക് 27 ലക്ഷം രൂപയും കോളനി വികസനത്തിന് 15.5 ലക്ഷം രൂപയും പട്ടികവർഗക്കാരുടെ വിവിധ ക്ഷേമങ്ങൾക്ക് മൂന്നര ലക്ഷം രൂപയും വകയിരുത്തി. ആശുപത്രികളിൽ മരുന്നു വാങ്ങുന്നതിന് 32.93 ലക്ഷം രൂപ, സ്റ്റേഷനറിക്ക് 2.1 ലക്ഷം രൂപ, കടയ്ക്കൽ താലൂക്കാശുപത്രിക്ക് ഭൂമി വാങ്ങുന്നതിന് 81.06 ലക്ഷം രൂപ എന്നിങ്ങനെ മാറ്റിവെച്ചു. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അംഗൻവാടി നിർമാണം, കളിസ്ഥല നിർമാണം, സ്കൂളുകൾക്ക് കിച്ചൻ ഷെഡ്, ഡൈനിങ് ഹാൾ, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയും നടപ്പാതകൾ, കോൺക്രീറ്റ് റോഡുകൾ, കോൺക്രീറ്റ് ഓടകൾ തുടങ്ങിയവക്ക് 55 കോടി രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതിക വിദ്യാധരൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ദിനേശ് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ആർ. ജയന്തി ദേവി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഉഷ തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story