Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 7

യുവജനോത്സവം 7

text_fields
bookmark_border
കലാതിലകത്തിലേക്ക്​ കണ്ണുംവെച്ച്​ കൊല്ലം: കലാലയത്തിലെ അവസാന വർഷം, ഇനിയിങ്ങനെ ഒരു വേദിയില്ല. ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോൾ... തൊടുന്നതെല്ലാം പൊന്നാക്കിയുള്ള സോനാ സുനിലിന്‍റെ കുതിപ്പിന്​ പിന്നിലെ സീക്രട്ട്​ ഇതാണ്​. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽനിന്നെത്തിയ സോന യുവജനോത്സവത്തിൽ ഇതുവരെ നേടിയത്​ മൂന്ന്​ ഒന്നാം സ്ഥാനങ്ങളാണ്​. കഥകളിയിലും മോഹിനിയാട്ടത്തിലും ഫാൻസി ഡ്രസിലും. ഹിന്ദി കവിത രചനയിലും ഒപ്പനയിലും ഞായറാഴ്ച മാറ്റുരച്ച സോന, ഗ്രൂപ്​ ഡാൻസ്​, നങ്യാർകൂത്ത്​, നാടോടിനൃത്തം എത്തിവയിലും അടുത്ത ദിവസങ്ങളിൽ വേദിയിലെത്തും. കലാതിലകമാകാനുള്ള കുതിപ്പിൽ ഇപ്പോൾതന്നെ 15 പോയന്‍റുമായി ബഹുദൂരം മുന്നിലാണ്​ ഈ എം.എ അവസാന വർഷ വിദ്യാർഥിനി. ഹയർസെക്കൻഡറിയിൽ സംസ്ഥാന തലത്തിൽ മോഹിനിയാട്ടത്തിൽ എ ഗ്രേഡ്​ നേടിയിട്ടുള്ള സോന ആദ്യമായാണ്​ സർവകലാശാലയിൽ മത്സരിക്കുന്നത്​. ഇനിയൊരു യുവജനോത്സവ വേദിയില്ല എന്ന തിരിച്ചറിവിൽ, തന്‍റെ കഴിവിലുള്ള പൂർണ വിശ്വാസത്തിലാണ്​ ഇത്തവണ രണ്ടും കൽപിച്ച്​ മത്സരത്തിനെത്തിയത്​. കഥകളിയിലും നങ്യാർകൂത്തിലും ആദ്യമായാണ്​ ​മത്സരിക്കുന്നത്​. ഹരിപ്പാട്​ ഡാണാപ്പടി സ്വദേശിയായ സോന സുനിലിന്‍റെ മാതാവ്​ ലക്ഷ്മി ഗൾഫിൽ നൃത്താധ്യാപികയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story