Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTദേശീയപാത 66: ആറുവരിപ്പാതയാക്കാൻ നടപടികളാകുന്നു
text_fieldsbookmark_border
കൊല്ലം: കാവനാട് മുതല്‍ മേവറം വരെയുള്ള കൊല്ലം ബൈപാസ് ഉള്‍പ്പെടുന്ന ദേശീയപാത 66 സർവിസ് റോഡോടുകൂടിയ ആറുവരിപ്പാതയായി വികസിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അയത്തിലെയും കല്ലുംതാഴത്തിലെയും നിരന്തരമായ അപകടവും ഗതാഗതക്കുരുക്കും കണക്കിലെടുത്ത് അയത്തില്‍ റോഡ് ഓവര്‍ ബ്രിഡ്ജും കല്ലുംതാഴത്ത് അടിപ്പാതയും നിർമിക്കും. ബൈപാസില്‍ നിരന്തരമായ അപകടത്തിനും ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാക്കുന്നതരത്തിലാണ് രൂപകല്‍പന. കാവനാട് മുതല്‍ കടമ്പാട്ടുകോണംവരെ ബൈപാസ് ഉള്‍പ്പെടുന്ന 31.25 കിലോമീറ്റര്‍ ദൂരം ഒറ്റ റീച്ചായിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആര്യങ്കാവ്- തെന്മല- ഇടമണ്‍ - കുളത്തൂപ്പുഴ- പത്തടി- ചടയമംഗലം - കടമ്പാട്ടുക്കോണം റോഡിൻെറ സർവേ പുരോഗമിച്ചുവരുന്നു. ജനവാസം വളരെ കുറഞ്ഞ ഗ്രീന്‍ഫീല്‍ഡിലൂടെ റോഡ് നിർമാണം നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍, പത്തടി പ്രദേശത്ത് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. പത്തടി മുസ്ലിം ജമാഅത്തും താമസക്കാരും ഇപ്പോഴത്തെ നിലയില്‍ സർവേക്കല്ല് സ്ഥാപിക്കുന്നതിരെ ഉന്നയിച്ച പരാതി ഗൗരവമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പത്തടി ഭാഗത്തെ അലൈന്‍മൻെറ് മാറ്റുന്നത് സംബന്ധിച്ച് ഉന്നത അധികാരികളുമായി ചര്‍ച്ച നടത്താമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ടൈറ്റാനിയം ജങ്ഷന് - തേവലക്കര - അടൂര്‍ പുതിയ ദേശീയപാത 183 എയുടെ സമഗ്രവികസനം സാധ്യമാക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും കൊല്ലം ലോക്സഭ മണ്ഡലത്തിലെ റോഡുകളുടെ വികസനം ഉറപ്പാക്കാന്‍ സമയബന്ധിതമായ സത്വര നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രേമചന്ദ്രന്‍ കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നാഷനല്‍ ഹൈവേ അതോറിറ്റി റീജനല്‍ ഓഫിസര്‍ ബി.എല്‍. മീണ, പ്രോജക്ട് ഡയറക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. nb 3 clm news
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story