Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:31 AM IST Updated On
date_range 1 May 2022 5:31 AM ISTആശുപത്രികളിൽ താൽക്കാലിക ജീവനക്കാരുടെ കൂലി 650 രൂപയാക്കണം
text_fieldsbookmark_border
കരുനാഗപ്പള്ളി: സർക്കാർ ആശുപത്രികളിൽ വിവിധ തസ്തികകളിൽ നിയമിക്കപ്പെടുന്ന താൽക്കാലിക ജീവനക്കാർക്ക് മിനിമം കൂലി 650 ആക്കണമെന്ന് കേരള ഗവ. ഹോസ്പിറ്റൽ െഡവലപ്മൻെറ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഐ.എം.എ ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ല ജോയന്‍റ് സെക്രട്ടറി പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. ജി. സുനിൽ അധ്യക്ഷത വഹിച്ചു. ഹനീഷ്, യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. സുനിൽകുമാർ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ, യൂനിയൻ ജില്ല സെക്രട്ടറി ആർ. രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. സുനിൽ (പ്രസിഡന്‍റ്), പി. സത്യൻ, സുവിദ്യ (വൈസ് പ്രസിഡന്‍റ്), ഹനീഷ് (സെക്രട്ടറി), താര, സജീവൻ (ജോയന്‍റ് സെക്രട്ടറി), ഷെമീന (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story