Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:34 AM IST Updated On
date_range 27 April 2022 5:34 AM ISTയുവജനോത്സവം 6
text_fieldsbookmark_border
തിലകമാകും സോന, പ്രതിഭയാകും വിഷ്ണു കൊല്ലം: ഒന്നിനു പിറകെ ഒന്നായി ഒന്നാം സ്ഥാനങ്ങൾ സ്വന്തമാക്കുമ്പോഴും കലാ തിലകത്തിലേക്കുള്ള വഴിയിലാണ് താൻ എന്ന കാര്യം സോന സുനിലിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോളജ് ജീവിതത്തിലെ അവസാന വർഷം ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കച്ചകെട്ടിയിറങ്ങിയ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജിലെ സോന അങ്ങനെ ഇത്തവണ കലാതിലകവുമായി തിരിച്ചുപോകും. പ്രച്ഛന്നവേഷം, കേരളനടനം, നങ്ങ്യാർകൂത്ത്, മോഹിനിയാട്ടം, കഥകളി എന്നിവയിൽ ഒന്നാംസ്ഥാനവുമായി 25 പോയന്‍റ് നേടിയാണ് ആലപ്പുഴ ചേർത്തല സ്വദേശിനി കലാതിലകം ഉറപ്പിച്ചത്. കഥകളി, ഭരതനാട്യം, കേരളനടനം, നാടോടിനൃത്തം എന്നിവയിൽ ഒന്നാംസ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും നേടി ചേർത്തല എസ്.എൻ കോളജിന്‍റെ എസ്. വിഷ്‌ണു കലാപ്രതിഭയാകുമെന്ന് ഉറപ്പായി. 23 പോയന്‍റുമായാണ് വിഷ്ണു പ്രതിഭയാകുന്നത്. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിൽ പ്രത്യേകം മത്സരമുണ്ടായിരുന്നെങ്കിലും സ്വാതിതിരുനാള്‍ സംഗീത കോളജിലെ ജെ. ഐവിൻ മാത്രമാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story