Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:36 AM IST Updated On
date_range 24 April 2022 5:36 AM ISTയുവജനോത്സവം 6
text_fieldsbookmark_border
യുവജനോത്സവ തുടിപ്പുകളുമായി 'ദ വെയ്ൽ ഓഫ് സർവൈവൽ' കൊല്ലം: സർവകലാശാല യൂനിയൻ യുവജനോത്സവത്തിന്‍റെ പിന്നിലെ അധ്വാനവും കഥകളുമായി 'ദ വെയ്ൽ ഓഫ് സർവൈവൽ'. യുവജനോത്സവം ഇതിവൃത്തമാക്കി മീഡിയ കമ്മിറ്റിയാണ് സീരീസ് ആയി യുവജനോത്സവ നിമിഷങ്ങൾ എത്തിക്കുന്നത്. മുൻ മത്സരാർഥികളും സംഘാടകരും ഉൾപ്പെടെയുള്ളവരുടെ ഓർമകളും അനുഭവങ്ങളും പ്രതീക്ഷകളും അഭിപ്രായങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുള്ള വിഡിയോകളാണ് യുവജനോത്സവ ദിനങ്ങളിൽ ഓരോന്നുവീതം പുറത്തിറക്കുന്നത്. ആദ്യദിനം യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, യൂനിയൻ ചെയർപേഴ്സൺ അനില രാജു, സിൻഡിക്കേറ്റ് അംഗം പ്രഫ. കെ. ലളിത, സംഘാടക സമിതി കൺവീനർ പി. അനന്ദു എന്നിവരുടെ വാക്കുകളിലൂടെയാണ് ആദ്യദിനം 'ദ വെയ്ൽ ഓഫ് സർവൈവൽ' സ്ക്രീനിലെത്തുന്നത്. ആറ് മിനിറ്റുവരെ വരുന്ന ഹ്രസ്വ വിഡിയോകൾ യുട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെയാണ് കാണികളിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story