Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:28 AM IST Updated On
date_range 8 Jun 2021 5:28 AM ISTകോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; 58 സ്ഥാപനങ്ങള്‍ക്ക് പിഴ
text_fieldsbookmark_border
കൊല്ലം: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി താലൂക്കുതല സ്‌ക്വാഡ് നടത്തിയ പരിശോധനകളില്‍ 58 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ എഴുകോണ്‍, പവിത്രേശ്വരം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 39 സ്ഥാപനങ്ങളില്‍നിന്ന് പിഴയീടാക്കി. 104 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അജേഷ്, സന്തോഷ്‌കുമാര്‍, യേശുദാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി, ആലപ്പാട്, കെ.എസ് പുരം, ഓച്ചിറ, തഴവ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ പിഴയീടാക്കി. 86 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദുമോള്‍, ഹര്‍ഷാദ്, നൂബിയ ബഷീര്‍, സുമറാണി, അജ്മി എന്നിവർ നേതൃത്വം നല്‍കി. കുന്നത്തൂരില്‍ തഹസില്‍ദാര്‍ കെ. ഓമനക്കുട്ടൻെറ നേതൃത്വത്തില്‍ ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് കേസുകളില്‍ പിഴയീടാക്കി. 57 എണ്ണത്തിന് താക്കീത് നല്‍കി. പുനലൂരിലെ കരവാളൂര്‍, വെഞ്ചേമ്പ്, കോക്കാട്, അടുക്കളമൂല ഭാഗങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.കെ. ഗീതയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 കേസുകളില്‍ താക്കീത് നല്‍കി. നെടുമ്പന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജു, സെക്ടറല്‍ മജിസ്‌ട്രേറ്റ് ജയറാം എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 15 കേസുകളില്‍ താക്കീത് നല്‍കി. പത്തനാപുരം തഹസില്‍ദാര്‍ സജി എസ്. കുമാറിൻെറ നേതൃത്വത്തില്‍ പിടവൂര്‍, കുന്നിക്കോട്, പത്തനാപുരം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പത് കേസുകള്‍ക്ക് താക്കീത് നല്‍കി. 'നന്മ ഡോക്‌ടേഴ്‌സ് ഹെല്‍പ് ഡെസ്‌കു'മായി ജില്ല പഞ്ചായത്ത് കൊല്ലം: കോവിഡ് രോഗികള്‍ക്കും ക്വാറൻറീനില്‍ കഴിയുന്നവര്‍ക്കും ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെക്കുറിച്ച സംശയങ്ങള്‍ക്ക് മറുപടി നൽകാൻ ജില്ല പഞ്ചായത്തിൻെറ ആഭിമുഖ്യത്തില്‍ 'നന്മ ഡോക്‌ടേഴ്‌സ് ഹെല്‍പ് െഡസ്‌ക്' പ്രവര്‍ത്തനമാരംഭിച്ചു. നന്മ ഫൗണ്ടേഷൻെറ 'മിഷന്‍ ബെറ്റര്‍ ടുമാറോ'യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് പോസിറ്റിവായോ അല്ലാതെയോ വീടുകളില്‍ ക്വാറൻറീനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ നിർദേശങ്ങളും വൈകാരിക പിന്തുണയും നല്‍കുകയാണ് ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയല്‍ പറഞ്ഞു. ദിവസവും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ ഹെല്‍പ് ഡെസ്‌കില്‍ വിളിച്ച് ഡോക്ടറുമായി സംസാരിക്കാം. നമ്പര്‍: 8943270000, 8943160000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story