Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 5

യുവജനോത്സവം 5

text_fields
bookmark_border
പോരിൽ മുമ്പിൽ ഇവാനിയോസ്​ കൊല്ലം: അഞ്ചുനാൾ പാറിപ്പറന്ന ആവേശക്കൊടി ഇന്നു താഴും. കേരള സർവകലാശാല യൂനിയൻ യുവജനോത്സവത്തിന്​ മനസ്സില്ലാ മനസ്സോടെ യുവത്വം വിടപറയുമ്പോൾ കിരീടപ്പോരാട്ടത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസി​ന്‍റെ ആധിപത്യം. ഒട്ടും വിട്ടുകൊടുക്കാതെ നിലവിലെ ജേതാക്കളായ തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജ്​ രണ്ടാം സ്ഥാനത്തേക്ക്​ കത്തിക്കയറുന്ന കാഴ്ചയായിരുന്നു നാലാം ദിനത്തിൽ കണ്ടത്​. ഇവാനിയോസ്​ 154 പോയന്‍റുമായി ഒന്നാം സ്ഥാനത്ത്​ നിൽക്കുമ്പോൾ 119 പോയന്‍റാണ്​ യൂനിവേഴ്​സിറ്റിക്ക്​. തൊട്ടുപിന്നിൽ 118 പോയന്‍റുള്ള ​തിരുവനന്തപുരം ശ്രീസ്വാതി തിരുനാള്‍ സം​ഗീത കോളജുണ്ട്​. തിരുവനന്തപുരം ​ഗവ. വനിത കോളജ് (68) നാലും, ആതിഥേയരായ കൊല്ലം എസ്.എൻ കോളജ്(66) അഞ്ചും സ്ഥാനങ്ങളിലുണ്ട്​. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽനിന്ന്​ 5000ത്തോളം പേരാണ് നാലു ദിനങ്ങളിലായി നടന്ന മത്സരങ്ങളിൽ പ​ങ്കെടുത്തത്​. ബുധനാഴ്ച വൈകീട്ട്​ ആറിന്​ സമാപനസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഓവറോൾ ജേതാക്കൾക്കുള്ള ട്രോഫിയും കലാപ്രതിഭ,​ കലാതിലക പട്ടങ്ങളും മന്ത്രി വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story