Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപേരയം പഞ്ചായത്തിന് 48...

പേരയം പഞ്ചായത്തിന് 48 ലക്ഷം അനുവദിച്ചു

text_fields
bookmark_border
പേരയം: പഞ്ചായത്തിലെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി എം.എൽഎ-എം.പി ഫണ്ടിൽനിന്ന്​ 48 ലക്ഷം രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ്​ അനീഷ് പടപ്പക്കര അറിയിച്ചു. ഏലിയാസ്​മുക്ക് മുതൽ പേരയംമുക്ക് വരെയുള്ള റോഡ് പുനരുദ്ധാരണത്തിന്​ 15 ലക്ഷം രൂപയും ട്രാൻസ്​ഫോർമർ ജങ്​ഷൻ-കളീലുവിള കായൽവാരം റോഡ് പുനരുദ്ധാരണത്തിന്​ 10 ലക്ഷം രൂപയും പടപ്പക്കര നെല്ലിമുക്കത്ത് കുഴൽകിണർ സ്​ഥാപിക്കുന്നതിന്​ ഒമ്പത്​ ലക്ഷം രൂപയും അനുവദിച്ചു. മുളവന ചൊക്കംകുഴി അമ്പലം റോഡ് പുനഃരുദ്ധാരണ പ്രവർത്തികൾക്കായി ഏഴ്​ ലക്ഷം രൂപയും കരിക്കുഴി കല്ലുവിള- കായൽവാരം റോഡ് പുനഃരുദ്ധാരണത്തിന്​ ഏഴ്​ ലക്ഷം രൂപയുമാണ്​ അനുവദിച്ചത്​. പ്രതിഷേധയോഗം നടത്തി കൊല്ലം: ബിൽകീസ്​ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും മോചിപ്പിച്ചുകൊണ്ടുള്ള ഗുജറാത്ത് സർക്കാറിന്‍റെ നടപടി റദ്ദ്​ ചെയ്യണമെന്നാവശ്യപ്പെട്ടും സിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസിൽ കോടതിയുടെ സ്​ത്രീവിരുദ്ധ പരാമർശത്തിനെതിരെയും അഖിലേന്ത്യ മഹിള സാംസ്​കാരിക സംഘടന ചിന്നക്കടയിൽ പ്രതിഷേധ യോഗം നടത്തി. സംസ്​ഥാന വൈസ്​ പ്രസിഡന്‍റ്​ പുഷ്പ അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ട്വിങ്കിൾ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വൈസ്​ പ്രസിഡന്‍റ്​ ഷൈല കെ. ജോൺ, ഉഷാകുമാരി, ലീല, ഷീജ, സുകന്യകുമാർ, ശ്രീജയ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story