Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ലയിൽ നിയന്ത്രണം...

ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട വാർഡുകൾ 463 ആയി

text_fields
bookmark_border
പിറവന്തൂർ പഞ്ചായത്തിലെ നാലാം വാർഡിൽ 73.31 ശതമാനം ഡബ്ലു.ഐ.പി.ആർ കൊല്ലം: തദ്ദേശ സ്ഥാപന പരിധികളിൽ പ്രതിവാര രോഗബാധ ജനസംഖ്യാനുപാതത്തിൻെറ (ഡബ്ലു.ഐ.പി.ആർ) ഒരാഴ്ചത്തെ റിപ്പോർട്ടനുസരിച്ച്​, ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട വാർഡുകളുടെ എണ്ണം കൂടി. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 463 വാർഡുകളാണ് സമ്പൂർണ ലോക്ഡൗണിലായത്. ഡബ്ലു.ഐ.പി.ആർ ഏഴ് ശതമാനത്തിൽ കൂടുതലുള്ള വാർഡുകളിലാണ് ലോക്ഡൗൺ. പിറവന്തൂർ പഞ്ചായത്തിലെ നാലാം വാർഡിൽ 73.31 ശതമാനമാണ് ഡബ്ലു.ഐ.പി.ആർ. ജില്ലയിലെ ഉയർന്ന ഐ.പി.ആർ ഉളള ഇവിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആര്യങ്കാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 69.92 ആണ് ഡബ്ലു.ഐ.പി.ആർ. പട്ടാഴി വടക്കേക്കരയിലെ രണ്ടാം വാർഡിൽ 42.62, കുളത്തൂപ്പുഴ ഒന്നാം വാർഡിൽ 37.25, പെരിനാട് ആറാം വാർഡിൽ 34.93, പിറവന്തൂർ 18ാം വാർഡിൽ 31.32 എന്ന ക്രമത്തിലാണ് ഉയർന്ന ടി.പി.ആർ ഉള്ള വാർഡുകൾ. ഇവ കൂടാതെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ 20 ശതമാനത്തിന്​ മുകളിലാണ് ഡബ്ലു.ഐ.പി.ആർ. മൈലം പഞ്ചായത്ത്: 13ാം വാർഡ് -20.34, മൂന്നാം വാർഡ് - 28.07, നാലാം വാർഡ് -27.81. അഞ്ചൽ: ഒന്ന് -20.47, നാല് -23.94, ചിറക്കര: 11- 21.16, ക്ലാപ്പന: രണ്ട് -20.89, ഇളമാട്: 10 -25.76, കരവാളൂർ: ഏഴാം വാർഡ് -20.78, കുളത്തൂപ്പുഴ: ഒമ്പത് -26.91, പിറവന്തൂർ: ഒന്നാം വാർഡ് -28.36, ഉമ്മന്നൂർ: 14 - 23.41, 11- 29.23, വെളിനല്ലൂർ: അഞ്ച് -22.27, വെട്ടിക്കവല: ഒന്ന് -22.81 എന്നിങ്ങനെയാണ് 20 ശതമാനത്തിന്​ മുകളിലുള്ള വാർഡുകൾ. കൊല്ലം കോർപറേഷനിലും നാല്​ നഗരസഭകളിലുമായി 40 ഡിവിഷനുകളിലാണ് ലോക്ഡൗൺ. കോർപറേഷനിൽ രണ്ട് ഡിവിഷനിലാണ് എഴ് ശതമാനത്തിന്​ മുകളിൽ ഡബ്ലു.ഐ.പി.ആർ ഉള്ളത്. നഗരസഭകളിൽ പരവൂരിലും കരുനാഗപ്പള്ളിയിലും 12 വീതവും കൊട്ടാരക്കര - 10, പുനലൂരിൽ നാല് എന്ന ക്രമത്തിലാണ് ലോക്ഡൗൺ വാർഡുകളുടെ എണ്ണം. നിരവധി വാർഡുകളിൽ ഏഴിനും 7.5നും ഇടയിലാണ് ഡബ്ലു.ഐ.പി.ആർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story