Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTശ്രീനാരായണ എജുക്കേഷനൽ സൊസൈറ്റിക്ക് 42 കോടി രൂപയുടെ ബജറ്റ്
text_fieldsbookmark_border
(ചിത്രം) കൊല്ലം: വടക്കേവിള ശ്രീനാരായണ എജുക്കേഷനൽ സൊസൈറ്റിയുടെ 34-ാമത് വാർഷിക പൊതുയോഗം സൊസൈറ്റി പ്രസിഡന്‍റ് എം.എൽ. അനിധരന്‍റെ അധ്യക്ഷത ചേർന്നു. സെക്രട്ടറി പ്രഫ. കെ. ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പ്രഫ. ജി. സുരേഷ് വരവ് ചെലവ് കണക്കും 42 കോടി രൂപയുടെ ബജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് എം. കൃഷ്ണഭദ്രൻ, ജോയന്‍റ് സെക്രട്ടറി എസ്. അജയ് എന്നിവർ സംസാരിച്ചു. കരമണ്ണ് കടത്തുകാർക്ക് ചാകര (ചിത്രം) കൊട്ടിയം: ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിത്തുടങ്ങിയതോടെ കര മണ്ണ് കടത്തുകാർക്ക് ചാകരയായി. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ ഭൂരിഭാഗം മണ്ണും കൊണ്ടുപോകുന്നത് മണ്ണ് കച്ചവടക്കാരാണ്. ഏറ്റെടുത്ത സ്ഥലത്തിന്‍റെ ഉടമകളെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് ഇവർ കെട്ടിടാവശിഷ്ടങ്ങളും കരമണ്ണും കടത്തുന്നത്. ദേശീയപാതക്കായി നിലവിലെ കെട്ടിടത്തിന്‍റെ പകുതി എടുത്തിട്ടുള്ളവർ ഏറ്റെടുത്ത സ്ഥലത്ത് വരുന്ന കെട്ടിടം പൊളിച്ചുമാറ്റി കൊടുക്കേണ്ടതുണ്ട്. അത് മുതലെടുത്ത് കെട്ടിട ഉടമകളെ സമീപിക്കുന്ന മണ്ണ് വിൽപന സംഘങ്ങൾ തങ്ങൾ പൊളിച്ചുമാറ്റിത്തരാമെന്ന് പറഞ്ഞ ശേഷം മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറികളുമായെത്തി കെട്ടിടം പൊളിച്ച് മണ്ണ് കടത്തുകയാണ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story